ആന്റണി പെരുമ്പാവൂരിന് ആദായനികുതി നോട്ടീസ്; സിനിമാ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത ആവശ്യപ്പെട്ടു
കൊച്ചി: മോഹന്‍ലാല്‍ ചിത്രമായ എംപുരാന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പ് നോട്ടീസ് . ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളിലുണ്ടായ സംശയങ്ങൾയെ തുടര്‍ന്നാണ് നടപടി. 2022ല്‍ ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് ഫിലിംസ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിന്റെ തുടര്‍നടപടിയുടെ ഭാഗമായാണ് ഇപ്പോഴത്തെ നോട്ടീസ്. ഓവര്‍സീസ് റൈറ്റുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, പ്രത്യേകിച്ച് 2022ല്‍ ദുബായില്‍ വച്ച് മോഹന്‍ലാലിന് കൈമാറിയ രണ്ടര കോടി രൂപ സംബന്ധിച്ചാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഈ മാസം അവസാനത്തോടെ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പൃഥ്വിരാജ് ഉൾപ്പെടെയുള്ള മറ്റ് പ്രമുഖർക്കും സമാനമായ നോട്ടീസുകള്‍ ലഭിച്ചിട്ടുണ്ട്. 'എംപുരാന്' വിവാദവുമായി നോട്ടീസിന് ബന്ധമില്ല എന്നുമാണ് ആദായനികുതി വകുപ്പ് വൃത്തങ്ങളുടെ വിശദീകരണം.